കുട്ടികൾക്കും മുതിർന്നവർക്കും ചോക്കലേറ്റ് ഇഷ്ടമാണ്. പ്രായമല്ല ഇതിനു ഘടകം. എന്നാൽ ചോക്കലേറ്റ് കൊതിയന്മാർക്ക് ഇരുട്ടടിയുമായി സ്നിക്കേഴ്സ്, ട്വിക്സ്, മാര്‍സ് ചോക്കലേറ്റ് നിർമ്മാണ കമ്പനി. 100 കലോറിക്ക് താഴെയുള്ള ചോക്കലേറ്റ് ബാറിന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്.
സ്റ്റാന്‍ഡേര്‍ഡ് ബാറിനേക്കാള്‍ അമ്പതു ശതമാനം ചെറുതാണ് പുതിയ ചോക്കലേറ്റ് ബാര്‍ എങ്കിലും വിലയില്‍ മാറ്റമൊന്നുമില്ല. സ്റ്റാന്‍ഡേര്‍ഡ് ചോക്കലേറ്റിന് നല്‍കുന്ന അതേ വില തന്നെ ചെറിയ ചോക്കലേറ്റിനും നല്‍കണം. അതോടെ 33.8 ഗ്രാമിന്റെ ഒമ്ബത് സ്റ്റാന്‍ഡേര്‍ഡ് ബാര്‍ അടങ്ങിയ പായ്ക്കറ്റ് വില്‍ക്കുന്ന അതേ വിലയിലാണ് 21 ഗ്രാമിന്റെ പത്ത് ചോക്കലേറ്റുകള്‍ അടങ്ങിയ പായ്ക്കറ്റ് വില്‍ക്കുന്നത്.
യു കെയിലെ ചോക്കലേറ്റ് ആരാധകരെയാണ് പുതിയ തീരുമാനം വലച്ചിരിക്കുന്നത്. ചെറിയ ബാറിന് സ്റ്റാന്‍ഡേര്‍ഡ് ബാറിന്റെ അതേ വിലയിട്ട കമ്പനി താമസിയാതെ വലിയ ബാറുകള്‍ പിന്‍വലിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ.
Post Your Comments