Latest NewsIndiaNews

അന്താരാഷ്ട്ര മയക്ക് മരുന്നു സംഘവുമായി ബന്ധം, മന്ത്രിയുടെ മരുമകൻ നാർകോട്ടിക് ബ്യൂറോ കസ്റ്റഡിയിൽ

ആരും നിയമത്തിന് അതീതരല്ലെന്നും നിയമനടപടി വിവേചനമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി പ്രതികരിച്ചു

മുംബൈ∙ മുതിർന്ന എൻസിപി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ മയക്ക് മരുന്ന് കേസിൽ കോടതി 18 വരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്റ്റഡിയിൽ വിട്ടു.  200 കിലോഗ്രാം ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുകെ പൗരനടക്കമുള്ള മൂന്നംഗം സംഘവുമായി സമീറിന് ഇടപാട് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബാന്ദ്രയിൽ സമീറിന്റെ വസതിയിലും ജൂഹുവിൽ അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻസിബി ഇന്നലെ റെയ്ഡ് നടത്തി.

Also related: ബംഗാളിൽ ബിജെപിയെ തോൽപിക്കാൻ മുസ്ലിം മതമൗലികവാദികളുമായി സിപിഎം- കോണ്‍ഗ്രസ് ‘പച്ചച്ചെങ്കാടി ‘ സഖ്യം

 

വിദേശികളടക്കം അംഗങ്ങളായ മയക്ക് മരുന്നു സംഘത്തിലെ ഒരാൾക്ക് 20,000 രൂപ ഓൺലൈൻ ആപ് വഴി സമീർ കൈമാറിയിരുന്നു. പിന്നീട് എൻസിബി സമീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ എൻസിബി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാനാവാതെ വരികയും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതാണു പണം കൈമാറ്റമെന്നു അന്വേഷണസംഘം മനസ്സിലാക്കുകയും ചെയ്തതിനു പിന്നാലെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്.

Also related: ‘സ്വതന്ത്ര’ നീക്കവുമായി ബിജെപി, ആശങ്കയോടെ ഇടത്-വലത് മുന്നണികൾ

മകൾ നിലോഫറിന്റെ ഭർത്താവ് സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്ത സംഭവത്തിൽ, ആരും നിയമത്തിന് അതീതരല്ലെന്നും നിയമനടപടി വിവേചനമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി നവാബ് മാലിക് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button