
ന്യൂഡല്‍ഹി: കോവിഡ് ബോധവത്കരണത്തെ കുറിച്ചുള്ള ആ ശബ്ദത്തിനു പകരം വാക്സിനെ കുറിച്ച് പുതിയ ശബ്ദം , ആരുടെ ശബ്ദമായിരിക്കും എന്ന് കാതോര്‍ത്ത് ജനങ്ങളും. കോവിഡ് ബോധവത്കരണത്തിനായി നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോ സന്ദേശം ഇനിയുണ്ടാകില്ല. രാജ്യത്ത് ശനിയാഴ്ച മുതല്‍ മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ വാക്‌സിനേഷന്‍ സംബന്ധിച്ച സന്ദേശമാകും പുതിയ കോളര്‍ ട്യൂണില്‍. വാക്‌സിനേഷനെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
Read Also : ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന് ശനിയാഴ്ച മുതല്‍ തുടക്കം, സംസ്ഥാനങ്ങളിലും ആരംഭം
വാക്‌സിനേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട ബോധവത്കരണ ശബ്ദം സ്ത്രീയുടേതാണ്. ‘പുതുവര്‍ഷത്തില്‍ കൊവിഡ് വാക്‌സിന്റെ രൂപത്തില്‍ പ്രതീക്ഷയുടെ കിരണമെത്തിയെന്ന് തുടങ്ങുന്നതാണ് സന്ദേശം. കൊവിഡിനെതിരായ പ്രതിരോധ ശേഷി കൈവരിക്കാന്‍ വാക്‌സിന് സാധിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുത്. വാക്‌സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചതാണെന്നും സുരക്ഷിതമാണെന്നും പകര്‍ച്ചവ്യാധിക്കെതിരെ ഫലപ്രദമാണെന്നും പുതിയ കോളര്‍ ട്യൂണില്‍ പറയുന്നു.
വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും മാസ്‌ക് ധാരണം, സാനിറ്റെസര്‍ ഉപയോഗം, കൈകഴുകല്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മുന്‍കരുതലുകള്‍ തുടര്‍ന്ന് പോരണമെന്നും ശബ്ദ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു.
Post Your Comments