ശ്രീനഗര്‍ : കശ്മീരിലെ ശ്രീനഗര്‍ സാക്ഷ്യം വഹിക്കുന്നത് 30 വര്‍ഷത്തിനിടയിലെ കൊടും ശൈത്യത്തിനാണ്. മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് ശ്രീനഗറിലെ താപനില. 1991ല്‍ താപനില മൈനസ് 11.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്. പ്രശസ്തമായ ദാല്‍ തടാകം പോലും തണുത്തുറഞ്ഞ് ഐസ് കട്ടകളായിരിയ്ക്കുകയാണ്.
തെക്കന്‍ കശ്മീരിലെ അമര്‍നാഥ് തീര്‍ഥയാത്രയുടെ ബേസ് ക്യാമ്പായ പാല്‍ഗാമില്‍ കഴിഞ്ഞ രാത്രിയിലെ താപനില മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അതിശൈത്യം രേഖപ്പെടുത്തിയതോടെ ജലവിതരണം പോലും തടസപ്പെട്ടു. കൊടും ശൈത്യത്തില്‍ പൈപ്പിലെ ജലം ഐസായതാണ് കാരണം. റോഡുകള്‍ മുഴുവന്‍ മഞ്ഞ് കട്ടകള്‍ നിറയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരിക്കുകയാണ്.
Post Your Comments