Latest NewsNewsIndia

ശ്രീനഗറിൽ തീവ്രവാദി ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്, അന്വേഷണം പുരോഗമിക്കുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശ്രീനഗറിലെ ബെമിനയിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാഫിസ് ചാദിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

ജമ്മു കശ്മീർ പോലീസ് ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിയുടെ മരണത്തിൽ പുഷ്പ ചക്രം അർപ്പിക്കാൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും എത്തിയ ചടങ്ങ് നടന്ന് തൊട്ടുപിന്നാലെയാണ് ശ്രീനഗറിൽ ഭീകരാക്രമണം നടന്നത്.

ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!

ഒക്ടോബറിൽ ശ്രീനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ലഷ്‌കർ ഇ തൊയ്ബ ഭീകരൻ വാനിക്ക് നേരെ വെടിയുതിർത്തത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാനിയുടെ കണ്ണിലും വയറിലും കഴുത്തിലുമായി മൂന്ന് തവണയാണ് ഭീകരൻ വെടിയുതിർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button