ശ്രീനഗർ: ശൈത്യകാലം വന്നെത്തിയതോടെ മഞ്ഞിൽ മൂടി കാശ്മീർ. ഈ സീസണിലെ ഏറ്റവും കുറവ് താപനിലയാണ് കാശ്മീരിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ശ്രീനഗറിലെ താപനില മൈനസ് 4.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ഇതോടെ, കൊടും തണുപ്പിൽ വിറങ്ങലിച്ചിരിക്കുകയാണ് കാശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളും.
കാശ്മീരിലെ പ്രധാന താഴ്‌വരകളിൽ ഒന്നായ പഹൽഗാമിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പഹൽഗാമിൽ മൈനസ് 5 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. പഹൽഗാം കഴിഞ്ഞാൽ ഏറ്റവും തണുപ്പ് കൂടിയ മറ്റൊരു പ്രദേശം ബാരമുള്ളയിലെ ഗുൽമാർഗിൽ ആണ്. ഈ പ്രദേശത്തെ താപനില മൈനസ് 4.2 ഡിഗ്രി സെൽഷ്യസാണ്.
Also Read: കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു! ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഓസ്ട്രേലിയ
ഡിസംബർ 11 വരെ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കൊടും തണുപ്പ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ സമയത്ത് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാൽ, രാത്രിയോടെ താപനില വീണ്ടും മൈനസ് ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഡിസംബർ രണ്ടാം വാരത്തോടെ കാശ്മീരിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
Post Your Comments