സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ കടന്നാക്രമിച്ച് പ്രതിപക്ഷം. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിയുടെ തള്ള് കൂടിയെന്നും ചെന്നിത്തല ആരോപിച്ചു. നവോത്ഥാന നായകൻ ഇന്ന് അധോലോക നായകനായി. ഏതു ഫയലിലും ഒപ്പിടുന്നയാളെന്ന് എം.ശിവശങ്കര്‍ പറഞ്ഞെന്നും പി.ടി തോമസ് എം.എൽ.എ ആരോപിച്ചു.
അതേസമയം, പി ടി തോമസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരപ്പാട്ടിനുള്ള സ്ഥലമാണോ നിയമസഭയെന്ന് മുഖ്യൻ ചോദിച്ചു. മര്യാദയില്ലാത്ത വാക്കുകളെന്ന് ഭരണപക്ഷം വിമര്‍ശിച്ചു. പി.ടി.തോമസിനെ നിയന്ത്രിക്കാന്‍ ചെന്നിത്തലയ്ക്കാകില്ലെന്നും ഗ്രൂപ്പ് വേറെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെല്ലാം അക്കമിട്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
‘പി ടി തോമസിന് പിണറായിയെ മനസിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അത് പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. കൈകൾ ശുദ്ധമാണ്. താനൊരു പ്രത്യേക ജനുസാണ്. അത് നിങ്ങള്‍ക്ക് മനസിലാവില്ലെന്നും’ അദ്ദേഹം പറഞ്ഞു.
Post Your Comments