കോഴിക്കോട്: ദേശീയപാതയില്‍ കൊടുവള്ളിക്കടുത്ത് ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീന് മദ്രസക്ക് മുന്‍വശത്താണ് അപകടം നടന്നിരിക്കുന്നത്. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഗെയില്‍ വാതക പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത് വീണാണ് അപകടം ഉണ്ടായത്. ‘ഗെയില്‍ കുഴി’യില്‍ വീണ് നിരവധി അപകടങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുക്കാല്‍ മണിക്കൂറോളം നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയുണ്ടായി. സംഭവത്തെ തുടര്‍ന്ന് കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കമുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റിയ പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.
Post Your Comments