കാർഷിക നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരം കടുപ്പിച്ച് കർഷകർ. നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചുകൊണ്ട് കർഷകർ പ്രതിഷേധമറിയിച്ചു. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന ജില്ലകളിൽ വിതരണം ചെയ്ത പകർപ്പാണ് പ്രതിഷേധക്കാർ കത്തിച്ചത്.
Also Read: എംഎൽഎ എം.സി കമറുദ്ദീൻ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
തീജ്വാലക്ക് ചുറ്റും ഒത്തുകൂടി നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് ലോഹ്ഡി ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഈ വര്‍ഷം കര്‍ഷക നിയമം കത്തിച്ചാണ് കര്‍ഷക കുടുംബങ്ങള്‍ ലോഹ്ഡി ആചരിച്ചത്. നേരത്തെ നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിനകം തന്നെ നിരവധി ട്രാക്ടറുകള്‍ ഡല്‍ഹി അതിര്‍ത്തി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു.
പുതിയ കാര്‍ഷിക നിയമത്തില്‍ സമവായമുണ്ടാക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതിയെ കര്‍ഷകര്‍ വിശ്വാസത്തിലെടുക്കുന്നില്ല. പ്രശ്നം കർഷകരും കേന്ദ്ര സർക്കാരും തമ്മിലാണെന്നും ഇതിൽ കോടതി ഇടപെടുന്നത് എന്തിനാണെന്നും കർഷക സംഘടനകൾ ചോദിച്ചു. സുപ്രീംകോടതി രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഇക്കൂട്ടർ.
Post Your Comments