
കാസർകോഡ് : ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരിക്കുന്നു. ഇദ്ദേഹത്തിനെതിരെയുള്ള 11 കേസുകളിലെ ഹർജിയാണ് കോടതി പരിഗണിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയുമെന്ന് അറിയിക്കുകയുണ്ടായി.
പുതിയതായി 16 കേസുകളിൽകൂടി ഇദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇവയിൽ മറ്റന്നാൾ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു .
Post Your Comments