Latest NewsNattuvarthaNews

20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പൂച്ചാക്കൽ: ആലപ്പുഴ പാണാവള്ളിയിൽ പൊലീസ് പരിശോധനയില്‍ 20 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പിടിക്കപ്പെട്ട പ്രതി ക്രിമിനൽ പശ്ചാത്തലമുള്ള യുവാവെന്ന് പൊലീസ് പറഞ്ഞു. പാണാവള്ളി വാഴത്തറ വെളി ക്ഷേത്രത്തിന് കിഴക്ക് വെളുത്തേടത്ത് സിയാദ് മകൻ ഷിഹാബ് (27) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.

ആലപ്പുഴ പൊലീസ് മേധാവി പി എസ്സ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൂച്ചാക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ സിഐ അജയ് മോഹൻ,എസ്സ് ഐ ഗോപാലകൃഷ്ണൻ ,സുദർശനൻ, രാജേന്ദ്രൻ, സുനിൽ രാജ്, സി പി ഒ മാരായ നിസ്സാർ ,നിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button