![arrest](/wp-content/uploads/2020/03/arrest-5.jpg)
തിരുവനന്തപുരം: തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാന്‍ ബീവി കൊല്ലപ്പെട്ടത്. വയോധികയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകന്‍ അലക്‌സ് ആണ് പോലീസ് പിടിയിലായിരിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അലക്‌സ്.
ആഡംബര ജീവിതം നയിക്കാന്‍ വേണ്ടിയാണ് മോഷണത്തിനു ശ്രമിച്ചതെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും അലക്‌സ് പൊലീസിനോട് പറഞ്ഞു. ജാന്‍ ബീവിയുടെ പക്കല്‍നിന്നും ഇയാള്‍ കവര്‍ന്ന സ്വര്‍ണവും പണവും പൊലീസ് കണ്ടെത്തുകയുണ്ടായി. പ്രതി നിരന്തരം സന്ദര്‍ശിച്ചിരുന്ന സമീപത്തെ ഒരു ട്യൂട്ടോറിയല്‍ കോളജ് കെട്ടിടത്തില്‍ നിന്നാണ് തൊണ്ടിമുതല്‍ പൊലീസ് കണ്ടെടുത്തത്.
ജാന്‍ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്‌സ്. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്‌സ് കൊലപാതകം നടത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നതും ബന്ധുക്കളെ അറിയിക്കുകയുണ്ടായതും.
Post Your Comments