വെള്ളറട: കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചുകടന്നന്നുകളഞ്ഞു. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയുടെ രണ്ടരപവന്‍ മാലയാണ് യുവാവ് മോഷ്ടിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്.
യുവാവ് സിഗരറ്റ് വാങ്ങിയതിന്റെ കാശ് കൊടുക്കുകയും തുടർന്ന് ജീവനക്കാരി ബാക്കി നൽകാൻ ചില്ലറ നാണയങ്ങള്‍ എടുക്കുന്നതിനിടയില്‍ ഇവരുടെ കഴുത്തില്‍ കിടന്ന രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു ഉണ്ടായത്. സ്ഥലത്തെത്തിയ വെള്ളറട എസ്.ഐ രാജതിലകനും സംഘവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments