കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കന്നി അങ്കം കടുത്തുരുത്തി മണ്ഡലത്തില്‍ ആയിരിയ്ക്കുമെന്ന് സൂചന. പാല സീറ്റിന് പകരം കടുത്തുരുത്തിയാണ് ജോസ് കെ മാണിയ്ക്ക് സുരക്ഷിതമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കടുത്തുരുത്തി മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകള്‍ ഇടതു മുന്നണി ഭരണത്തിലാണ്. ഇവിടങ്ങളിലെല്ലാം എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുമുണ്ട്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിനാണ്.
കെ എം മാണി അരനൂറ്റാണ്ടിലേറെ പ്രതിനിധാനം ചെയ്ത പാല തന്റെ ഹൃദയവികാരമാണെന്ന് ജോസ് കെ മാണി വ്യക്തമാക്കുന്നുണ്ട്. എങ്കിലും കന്നി അങ്കത്തില്‍ പാലായില്‍ നിന്ന് വിജയിക്കാന്‍ സാധിയ്ക്കുമോയെന്ന ആശങ്ക ജോസിനും ഉണ്ടെന്നാണ് സൂചന. കെ എം മാണിയുടെ തറവാട് വീടിരിയ്ക്കുന്നത് കടുത്തുരുത്തി മണ്ഡലത്തിലെ മരങ്ങാട്ടുപിള്ളിയിലാണ്. ഇതും കടുത്തുരുത്തി മണ്ഡലത്തിലേക്ക് ജോസ് കെ മാണിയെ അടുപ്പിക്കുന്നുണ്ട്.
ജോസ് കെ മാണി കടുത്തുരുത്തി മണ്ഡലത്തില്‍ മല്‍സരിയ്ക്കാന്‍ തീരുമാനിച്ചാല്‍ പാല വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന എന്‍സിപിയുടെ പ്രശ്നം പരിഹരിയ്ക്കപ്പെടും എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ ജോസ് കെ മാണി കടുത്തുരുത്തി തിരഞ്ഞെടുത്താല്‍ ഇടതുപക്ഷം ഏറെ സന്തോഷത്തോടെ ഈ തീരുമാനം അംഗീകരിച്ചേക്കുമെന്നാണ് സൂചന. പാലായില്‍ സിറ്റിങ് എംഎല്‍എയായ മാണി സി കാപ്പനുള്ള സ്വാധീനവും ജോസ് കെ മാണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post Your Comments