കാർഷിക മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളും അഭിപ്രായങ്ങളും നടത്തിയ കോൺഗ്രസ് ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കാർഷിക മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗന്ധിയും നിരവധി പ്രസംഗങ്ങൾ നടത്തിയിരുന്നെന്നും സമയം കിട്ടുമ്പോൾ അതൊക്കെ ഇടയ്ക്ക് എടുത്ത് കാണണമെന്നും മന്ത്രി വിമർശിച്ചു.
കോൺഗ്രസ് ഭരണകാലത്ത് കാർഷിക നിയമങ്ങൾ കൊണ്ടുവരാൻ സാധിക്കാത്തത് കാരണമാണ് ഇപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങളെ അനുകൂലിച്ച് സോണിയ ഗാന്ധി പണ്ട് നടത്തിയ പ്രസംഗങ്ങൾ പുനരവലോകനം ചെയ്യണം. കാർഷിക മേഖലയിൽ കോൺഗ്രസ് കൊണ്ടുവരാൻ ശ്രമിച്ചതും ഇതേ നിയമങ്ങളാണ്. പ്രസംഗങ്ങൾ നടത്തിയെങ്കിലും അതൊന്നും നടപ്പിലാക്കാൻ പാർട്ടിക്ക് സാധിച്ചില്ല. മോദി സർക്കാർ കർഷകരുടെ മുന്നേറ്റത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും പ്രക്ഷോഭത്തിന് ആക്കം കൂട്ടുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments