കൊരട്ടി: വീസ വാഗ്ദാനം ചെയ്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടിയ കേസിൽ കൂത്താട്ടുകുളം സ്വദേശിനി അറസ്റ്റിൽ. കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് തിരുമാറാടി ഗ്രേസി മത്തായിയെ(52) അറസ്റ്റ് ചെയ്തത്. കേസിൽ മുഖ്യപ്രതികളായ മേലൂർ കരുവാപ്പടി സ്വദേശികളായ നന്ദീവരം വീട്ടിൽ റിഷികേശ്, അമ്മ ഉഷാവർമ എന്നിവർ ഒളിവിലാണ്.
ജർമനിയിലെ സർവകലാശാലകൾ , ഭാഷാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളാണ് തങ്ങളുടെ കൈവശമുള്ളതെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓഫറിങ് ലെറ്റർ, ഡോക്യുമെന്റേഷൻ, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പ്രതികൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരിയെക്കൊണ്ട് പണമടപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments