എറണാകുളം : ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 402 പേര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. 33 പേരുടെ കോവിഡ് രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കേരളത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കളമശ്ശേരി-20,കോതമംഗലം -19,കുട്ടമ്ബുഴ- 17,പെരുമ്ബാവൂര്‍ -15,മൂവാറ്റുപുഴ- 14,കുന്നുകര-13,കുന്നത്തുനാട് -12,തൃക്കാക്കര- 12,ആലങ്ങാട് – 10,ഇടപ്പള്ളി-10,ഞാറക്കല്‍-10,തുറവൂര്‍ -10,പായിപ്ര-10,കോട്ടുവള്ളി-9,ചൂര്‍ണ്ണിക്കര- 9,പിറവം-9,മട്ടാഞ്ചേരി-9,വേങ്ങൂര്‍-9,എളംകുന്നപ്പുഴ- 8,എളമക്കര -8,അങ്കമാലി-7,കൂവപ്പടി-7,തൃപ്പൂണിത്തുറ-7,വൈറ്റില-7,നെടുമ്ബാശ്ശേരി- 6,പള്ളുരുത്തി-6,പാമ്ബാക്കുട-6,പാലാരിവട്ടം-6,വാരപ്പെട്ടി-6,കാഞ്ഞൂര്‍ – 5,കിഴക്കമ്ബലം- 5,കുമ്ബളങ്ങി-5,പോണേക്കര-5,മഴുവന്നൂര്‍-5,വാളകം-5,ശ്രീമൂലനഗരം- 5 എന്നിങ്ങനെ ഇന്ന് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ ആയവന, ആലുവ, ഉദയംപേരൂര്‍, കല്ലൂര്‍ക്കാട്, കവളങ്ങാട്, കുഴിപ്പള്ളി, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, മരട്, ആരക്കുഴ, എടത്തല, തേവര, പാറക്കടവ്, പിണ്ടിമന, മഞ്ഞള്ളൂര്‍, അശമന്നൂര്‍, ആവോലി, എടവനക്കാട്, ഏലൂര്‍, ഒക്കല്‍, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കലൂര്‍, കാലടി, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂര്‍, തമ്മനം, പനമ്ബള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മുടക്കുഴ, അയ്യപ്പന്‍കാവ്, അയ്യമ്ബുഴ, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കടവന്ത്ര, കറുകുറ്റി, കീരംപാറ, കീഴ്മാട്, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, പച്ചാളം, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, രാമമംഗലം, രായമംഗലം, വടവുകോട്, വാഴക്കുളം, വെങ്ങോല, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 485 പേര് രോഗ മുക്തി നേടി.ഇന്ന് 883 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5884 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20714 ആണ്. ഇതില്‍ 20295 പേര് വീടുകളിലും 3 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 416 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 51 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
Post Your Comments