KeralaLatest NewsNews

തിരുവല്ലത്ത് വയോധികയുടെ മരണം കൊലപാതമെന്ന് സംശയം, തലയ്ക്ക് പിന്നില്‍ മുറിവ്

തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയുടെ മരണം കൊലപാതമെന്ന് സംശയം, തലയ്ക്ക് പിന്നില്‍ മുറിവ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹത്തില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും കൈകളിലും ക്ഷതമേറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലെ മരണകാരണം അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും തിരുവല്ലം പൊലീസ് പറഞ്ഞു.

വണ്ടിത്തടം പാലപ്പൂര് റോഡില്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപം ദാറുല്‍സലാം ഹൗസില്‍ പരേതനായ റിട്ട. ബി.ഡി.ഓ ലത്തീഫ് സാഹിബിന്റെ ഭാര്യ, 78 വയസ്സുള്ള ജാന്‍ ബീവിയെയാണ് വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ മകന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചത്.

വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണ്ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാന്‍ കാരണം. മകന്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഒറ്റക്കാകുന്ന വയോധികയ്ക്ക് അയല്‍വാസിയായ സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. ഇവരാണ് വൃദ്ധയെ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നനിലയില്‍ കണ്ടകാര്യം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്.

ഇവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം പൊലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍ , ഡോഗ് സ്‌ക്വാഡ് എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയതു.

shortlink

Related Articles

Post Your Comments

Related Articles


Back to top button