COVID 19KeralaLatest NewsIndia

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ,രാജ്യത്തെ ആകെ രോഗികളിൽ 28.61 ശതമാനവും ജനസംഖ്യയിൽ 2.6% മാത്രമുള്ള സംസ്ഥാനത്ത്

രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരിൽ 24% പേരും കേരളത്തിൽനിന്നാണ്

തിരുവനന്തപുരം: ജനുവരി 16 ന് രാജ്യമൊട്ടാകെ കോവിഡ് പ്രതിരോധ വാക്സീൻ വിതരണം ആരംഭിക്കുമെന്ന ശുഭവാർത്തകൾക്കിടയിലും കേരളത്തിന് ആശങ്കയുണർത്തി കോവിഡ് രോഗികളുടെ കണക്കുകൾ. ഇന്ത്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരിൽ ഏറ്റവും കൂടുതൽ ആകെ ജനസംഖ്യയുടെ 2.6% മാത്രമുള്ള കേരളത്തിലാണ് എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലെ ആകെ രോഗികളുടെ 28.61 ശതമാനം കേരളത്തിൽ ഉള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ.

Also related: 4 വാക്സിനുകൾക്ക് ഉടൻ അനുമതി,ആദ്യഘട്ടത്തിൽ 3കോടി ജനങ്ങൾക്ക് സൗജന്യം, ലക്‌ഷ്യം 30 കോടി ആളുകൾക്ക് : പ്രധാനമന്ത്രി

രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരിൽ 24% പേരും കേരളത്തിൽനിന്നാണ്. ഇതുവരെയുള്ള ആകെ കേസുകൾ പരിഗണിച്ചാൽ 7.61%. സമീപകാലത്തു പ്രതിദിന മരണസംഖ്യ വർധിച്ചു. അതേസമയം കോവിഡ് പരിശോധനാനിരക്ക് ഉയരാതെയാണ് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ജനുവരി മാസം പകുതിയോടെ പ്രതിദിന കോവിഡ് നിരക്ക് 9000 വരെയെത്താമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Also rate : കേരളത്തിലെ ഇന്നത്തെ കോവിഡ് നിരക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എല്ലാ ദിവസവും 9 ആയി തന്നെ തുടരുന്നു. ദേശീയ തലത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വെറും 2.5% താഴെ മാത്രമാണ്. 6 ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button