കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയും സൂത്രധാരികയുമായ സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷനെ ചോദ്യം ചെയ്യണമെങ്കിൽ കസ്റ്റംസിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഏകദേശം ഒന്നര മാസം വരെ സ്പീക്കർക്ക് ചട്ടപ്രകാരം ചോദ്യം ചെയ്യൽ വൈകിപ്പിക്കാൻ സാധിക്കും എന്നതാണ് കസ്റ്റംസിന് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.
Also related: ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസിൽ സ്പീക്കറെ എന്‍ഫോഴ്സ്മെൻ്റും ചോദ്യം ചെയ്യും
അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറൽ കസ്റ്റംസിന് നൽകിയ നിയമോപദേശത്തിലും സഭാ സമ്മേളനത്തിനിടെ സമൻസ് നൽകരുത് എന്നും പറഞ്ഞിട്ടുണ്ട്. ബജറ്റ് സമ്മേളനം കഴിഞ്ഞ് നിയമസഭ ഈ മാസം 28ന് അവസാനിക്കും. അതിനു ശേഷവും നടപടിക്രമങ്ങൾ സ്പീക്കറുടെ മേൽനോട്ടത്തിലാണ് നടക്കേണ്ടത്. ഇത്തരം ഔദ്യോഗിക ചുമതലകൾ ചൂണ്ടിക്കാട്ടി ഒന്നര മാസം വരെ ചോദ്യം ചെയ്യൽ നീട്ടിവെക്കാൻ സ്പീക്കർക്ക് സാധിക്കും എന്നതാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തടസ്സമായി മുന്നിലുള്ളത്.
Also related: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും അപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു
കസ്റ്റംസിന്‍റെ അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്ന കേസിൽ
സ്പീക്കറെ എന്‍ഫോഴ്സ്മെൻ്റും ചോദ്യം ചെയ്യാനാണ് സാധ്യത.
Post Your Comments