ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർ അടങ്ങുന്ന ബെഞ്ച് നാളെ വാദം കേൾക്കും. ഋഷഭ് ശർമ്മ എന്ന നിയമ വിദ്യാർത്ഥിയാണ് കർഷക സമരങ്ങൾക്കെതിരെ സുപ്രിം കോടതിയിൽ ഹർജി നൽകിയത്.
Also related: പക്ഷിപ്പനി ഭീതി; കാൻപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം
പ്രതിഷേധക്കാർ കൂട്ടം കൂടുന്നത് കാരണം ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.സമരക്കാർ വഴി തടസ്സപ്പെടുത്തിയിരിക്കുന്നത് കാരണം വലിയ പ്രശ്നങ്ങളാണ് ഗതാഗത സംവിധാനത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹർജിയിൽ പറയുന്നു.
Also related: ഇരുട്ടിൽ വഴിതെറ്റി വന്നതാണ്, സൈനികനെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ആവിശ്യപ്പെട്ട് ചൈന
പാർലമെൻ്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകാണ് ഡൽഹിയിൽ സമരത്തിലുള്ളത്. ഇവരുമായി കേന്ദ്ര സർക്കാർ ചർച്ചകൾ പല തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയയാണുണ്ടായത്.
Post Your Comments