ഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിയമം പിന്‍വലിക്കുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിലാണ് സര്‍ക്കാർ ഇക്കാര്യം പരാമര്‍ശിച്ചത്.
വസ്തുതകളും കാരണങ്ങളും വിശദീകരിച്ചുള്ള കുറിപ്പില്‍ കാര്‍ഷിക നിയമത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
സംഘപരിവാറിനെതിരെ വിമര്‍ശനം: വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രവർത്തകനെ പുറത്താക്കി
നേരത്തെ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമയത്തും ഒരു കൂട്ടം കര്‍ഷകര്‍ എന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. നവംബര്‍ 19 നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുകയാണ് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
Post Your Comments