തിരുവനന്തപുരം: കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ ഇന്ത്യ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് എ എ റഹീം. കർഷക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെയാണ് എ എ റഹീമിന്റെ പ്രതികരണം. ഇല്ല, ചരിത്രം അവസാനിക്കുന്നില്ല, മറ്റൊരു ലോകം സാധ്യമാണ് എന്ന് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
Also Read:ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം
ഇനി സമരങ്ങളില്ല,സമരസപ്പെടലുകളേ ഉള്ളൂ, ആഗോളവൽക്കരണത്തിന്റെ ആപ്‌തവാക്യം പോലെ ലോക മുതലാളിത്തം പ്രഖ്യാപിച്ചതാണ് ഇങ്ങനെ. രാഷ്ട്രീയ സമരങ്ങൾക്കും,രാഷ്ട്രീയ പാർട്ടികൾക്കും, ഇനിപ്രസക്തിയില്ല. ഇനി വർഗ്ഗ സമരങ്ങളില്ല.’ചരിത്രം അവസാനിക്കുന്നു.’
മുതലാളിത്തം ലോകത്തോട് പ്രഖ്യാപിച്ചു’, എ എ റഹീം പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇല്ല, ചരിത്രം അവസാനിക്കുന്നില്ല,
മറ്റൊരു ലോകം സാധ്യമാണ്.
ഇനി സമരങ്ങളില്ല,സമരസപ്പെടലുകളേ ഉള്ളൂ. ആഗോളവൽക്കരണത്തിന്റെ ആപ്‌തവാക്യം പോലെ ലോക മുതലാളിത്തം പ്രഖ്യാപിച്ചതാണ് ഇങ്ങനെ.
രാഷ്ട്രീയ സമരങ്ങൾക്കും,രാഷ്ട്രീയ പാർട്ടികൾക്കും, ഇനിപ്രസക്തിയില്ല.
ഇനി വർഗ്ഗ സമരങ്ങളില്ല.’ചരിത്രം അവസാനിക്കുന്നു’.
മുതലാളിത്തം ലോകത്തോട് പ്രഖ്യാപിച്ചു.
സർക്കാരുകൾ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും
ഉപേക്ഷിക്കുക. എല്ലാം കമ്പോളം നിർണയിക്കും. ഭരണകൂടം കമ്പോളത്തിനായി സൗകര്യങ്ങൾ ഒരുക്കുക.അതിനായി നിയമങ്ങൾ നിർമ്മിക്കുക. ആഗോളവൽക്കരണ നയങ്ങളുമായി മുതലാളിത്ത ഭരണകൂടങ്ങൾ അതിവേഗം മുന്നോട്ട് പോയി. 1991 ൽ കോൺഗ്രസ്സ് ഭരണകാലത്ത് ഇന്ത്യ ഈ നയങ്ങൾ ആരംഭിച്ചു.
എല്ലാം വിപണിക്ക് വിട്ടു.വിദ്യാഭ്യാസവും
ആരോഗ്യവും മറ്റ് സാമൂഹ്യ ഉത്തരവാദിത്വങ്ങളും സർക്കാർ ഉപേക്ഷിച്ചു.പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു.ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടു ഇപ്പോൾ മുപ്പത് വർഷം ആയിരിക്കുന്നു.
സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗ്ഗസമരങ്ങൾക്ക് മരണമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു.കർഷക നിയമങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമിച്ചതായിരുന്നു. ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇതാ ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു. ഇല്ല, ചരിത്രം അവസാനിക്കുന്നില്ല.
മറ്റൊരു ലോകം സാധ്യമാണ്.
കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ,
മുഷ്ടി ചുരുട്ടി ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.
ഹൃദയത്തിൽ നിന്നുംഅഭിവാദ്യങ്ങൾ നേരുന്നു.
Post Your Comments