ലക്നൗ; പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടര്ന്ന് കാൻപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മൃഗശാല അടച്ചുപൂട്ടാൻ തീരുമാനിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. നാലു ദിവസം മുൻപാണ് മൃഗശാലയിലെ കാട്ടുകോഴികളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. മൃഗശാലയുടെ ഒരു കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. 10 കിലോമീറ്റർ ചുറ്റളവിൽ മാംസം വിൽപന നടത്തുന്നതും നിരോധിച്ചു.
ആദ്യം മൃഗശാല 15 ദിവസത്തേക്ക് അടയ്ക്കാനാണ് തീരുമാനം. എന്നാൽ അതേസമയം അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു ഉണ്ടായത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്. അതിനു ശേഷം താറാവുകളെയും മറ്റുപക്ഷികളെയും കൊല്ലും. ഞായറാഴ്ച വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്
Post Your Comments