NattuvarthaKerala

മല്ലപ്പള്ളിയിൽ അഞ്ച് കടകളിൽ മോഷണം

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നഗരത്തെ ഞെട്ടിച്ച മോഷണം നടന്നത്

മല്ലപ്പള്ളി : ടൗണിന് സമീപമുള്ള അഞ്ച് സ്ഥാപനങ്ങളിൽ മോഷണം നടന്നു. പതിനായിരത്തിലധികം രൂപയും നിരവധി വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നഗരത്തെ ഞെട്ടിച്ച മോഷണം നടന്നത്.

വില്ലേജ് ഓഫീസിന് സമീപമുള്ള ന്യൂ ജോൺസ് ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് കള്ളന്മാർ അകത്ത് കയറിയത്. എണ്ണായിരം രൂപയോളം മോഷ്ടിച്ചു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന് സമീപം 18 എം. കാർ കെയർ സെന്ററിലെ വലിയ ഗേറ്റ് ചാടിക്കടന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നേക്കുന്നത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഓഫീസ് വാതിൽ കുത്തിത്തുറന്നു. ഹെൽമെറ്റ്, കൂളിങ് ഗ്ളാസ്, ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ റെക്കോഡിങ് യൂണിറ്റ്, വണ്ടികൾ വൃത്തിയാക്കുമ്പോൾ ഉപയോഗിക്കുന്ന മൈക്രോഫൈബർ തുണി എന്നിവയ്ക്ക് പുറമെ നാലായിരത്തിലധികം രൂപയുടെ പെർഫ്യൂമുകളും മേശയ്ക്കുള്ളിൽ ഉണ്ടായിരുന്ന നാലായിരത്തോളം രൂപയും കൊണ്ടുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button