NattuvarthaKerala

ഒളിച്ചുകടത്താൻ ശ്രമിച്ച നിരോധിത പുകയിലയുത്പന്നങ്ങൾ പിടികൂടി

ന്ധപ്പെട്ട് ലോറി ഡ്രൈവർ വി.കെ. ഷാഹുൽ ഹമീദിനെ അറസ്റ്റ് ചെയ്തു

സുൽത്താൻബത്തേരി : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നിന്നും നിരോധിത പുകയിലയുത്പന്നങ്ങൾ പിടികൂടി.ബുധനാഴ്ചരാത്രി പത്തുമണിയോടെ മൈസൂരുവിൽനിന്ന് കാലിത്തീറ്റയും മുത്താറിയും കയറ്റിവന്ന ലോറിയിൽനിന്നാണ് 21,000 പാക്കറ്റ് (210 കിലോ) നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ താമരശ്ശേരി വാവാട് കാലായിൽ വി.കെ. ഷാഹുൽ ഹമീദിനെ(50) അറസ്റ്റ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. അനിൽകുമാർ, കെ.എസ്. സതീഷ്, സിവിൽ എക്സൈസ് ഓഫീസർ എം.എ. സുനിൽകുമാർ എന്നിവർ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുകയിലയുത്പന്നങ്ങൾ കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button