തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി. ശോഭ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമായി നില നിന്നിരുന്നു. എന്നാല്‍ ശോഭയെ പോലെയുള്ള ഒരു നേതാവിനെ ഒപ്പം നിര്‍ത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ആര്‍എസ്എസിനും ഇതേ നിലപാട് തന്നെയാണുള്ളത്.
കേന്ദ്രനിര്‍ദ്ദേശ പ്രകാരം സംസ്ഥാന നേതൃത്വം ശോഭയുമായി ചര്‍ച്ചയ്ക്കായി എ.എന്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ഇന്നോ നാളെയോ സമയവായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. കോര്‍കമ്മിറ്റിയിലെ സ്ഥാനം അടക്കമുള്ള ആവശ്യങ്ങള്‍ ശോഭ എ.എന്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടും. മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ട പരിഗണന വേണമെന്ന ആവശ്യവും മുന്നോട്ട് വെയ്ക്കും.
അതേസമയം, അടുത്താഴ്ച ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അമിത്ഷാ, ജെപി നദ്ദ എന്നീ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ ഏതെങ്കിലും എ പ്ലസ് മണ്ഡലത്തില്‍ ഇറക്കണമെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments