കൊച്ചി : ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് കൊടുത്ത കൗമാരക്കാരന്‍ അശ്ലീലം പറഞ്ഞ സംഭവത്തിൽ നിയമനടപടികള്‍ക്കില്ലെന്ന് യുവതി.ലൈംഗിക വിഭ്യാഭ്യാസം പാഠ്യഭാഗമാക്കണമെന്നും എന്‍ജിനീയറിങ് ബിരുധധാരിയായ അപർണ്ണ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവരെ കാണാനുള്ള തയ്യാറെടുപ്പിലാണ് അപർണ്ണ .
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികളെയോര്‍ത്താണ് ദുരനുഭം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതെന്ന് അപര്‍ണ പറയുന്നു. 23 വയസുള്ള തന്നോട് ഇത്തരത്തില്‍ ഇടപെടാന്‍ ധൈര്യമുള്ള 14 കാരനും ഇതേ പ്രായത്തില്‍ ഇതേ മനഃസ്ഥിതിയുള്ള മറ്റുകുട്ടികളും സഹപാഠികളോടക്കം ഏതു തരത്തിലാവും ഇടപെടുക. ചിലപ്പോള്‍ ഇത്തരം അപമാനങ്ങള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കാമെന്നും അപര്‍ണ്ണ പറയുന്നു.
വിദ്യര്‍ത്ഥിയില്‍ നിന്നുണ്ടായ ദുരനുഭം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനേത്തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിപേര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. വിദ്യര്‍ത്ഥിക്ക് തിരുത്താന്‍ ഇനിയും അവസരമുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികള്‍ക്കടക്കം മുന്നോട്ടില്ലെന്നും അപര്‍ണ്ണ പറയുന്നു.
കുട്ടിയുടെ സ്‌കൂളും ക്ലാസും പേരും ഇറക്കിവിട്ട സ്ഥലവുമെല്ലാം ക്യത്യമായറിയാം. വീട്ടിലെത്തി മാതാപിതാക്കളെയും ചേര്‍ത്ത് തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കണമെന്നാണ് കരുതുന്നത്,അപർണ്ണ പറഞ്ഞു .
Post Your Comments