Latest NewsKeralaNewsIndia

‘ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയില്ല’; കുറ്റം സമ്മതിക്കാതെ അധോലോക കുറ്റവാളി രവി പൂജാരി

ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയത് ഞാനല്ല; കുറ്റം നിഷേധിച്ച് രവി പൂജാരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുറ്റം നിഷേധിച്ച് അധോലോക കുറ്റവാളി രവി പൂജാരി. ചെന്നിത്തലെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് ചോദ്യം ചെയ്യലിൽ രവി പൂജാരി ആവർത്തിച്ചു.

ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഇന്നലെയാണ് കേരളാ പോലീസ് രവി പൂജാരിയെ ചോദ്യം ചെയ്തത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കന്റോൺമെന്‍റ് അസി. കമ്മിഷണർ സുനീഷ് ബാബു ബെംഗളുരുവിലെത്തിയാണ് രവി പൂജാരിയെ ചോദ്യം ചെയ്തത്. ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതിൽ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന്‌ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ചു

2016 ഒക്ടോബറിലാണ് ചെന്നിത്തലയ്ക്ക് രവിപൂജാരിയുടെ പേരിൽ ഫോണിലൂടെ ഭീഷണിയെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നാണ് ഫോൺ വന്നതെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button