
കട്ടപ്പന : ഇടുക്കിക്കവലയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൊബൈൽ ഫോണും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. കാർ നിർത്തിയിട്ടിട്ട് അടുത്തുള്ള ഫർണീച്ചർ ഷോപ്പിൽ പോയതായിരുന്നു യുവതി. തിരികെ വന്നു നോക്കുമ്പോൾ കാറിൽ വെച്ചിരുന്ന ബാഗ് കാണാനില്ല. ഉടൻ പോലീസിൽ പരാതിപ്പെടുകയും. അടുത്ത കടയിലെ സി.സി. ടി.വി. പരിശോധിച്ചപ്പോൾ ഒരുയുവാവ് കാറിൽനിന്നും ബാഗുമായി പോകുന്നതിന്റെ ദൃശ്യവും കണ്ടെത്തി.
ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബാഗിൽ പുതിയ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ആധാർകാർഡ്, മറ്റ് രേഖകൾ എന്നിവ ഉണ്ടായിരുന്നതായി യുവതി പറഞ്ഞു.
Post Your Comments