ന്യൂഡൽഹി : യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ കലാപത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽനിന്ന് ഇന്ത്യ അകലുന്നു എന്നതിന്റെ നല്ല സൂചനയാണിത്. ലോകജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി ബൈഡന്‍ ഭരണകൂടവുമായി ചേർന്ന് ഇന്ത്യ പ്രവർത്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ എതിർക്കുന്നത് യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. അതേസമയം കാപ്പിറ്റോൾ പ്രക്ഷോഭത്തിനിടെ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവം അപലപനീയമാണ് എന്നും അദ്ദേഹം പറഞ്ഞു. പതാകയെ ഒരു ആയുധമായോ ഉപകരണമായോ ഉപയോഗിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും തരൂർ വ്യക്തമാക്കി.
കാപ്പിറ്റോളിലെ അക്രമം സങ്കടകരമാണെന്നും അക്രമത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കരുതെന്നും സുഗമമായ അധികാരക്കൈമാറ്റം തുടർന്നേ തീരും എന്നാണ് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
Post Your Comments