ചെന്നൈ: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം, കേന്ദ്രം ഇടപെട്ടതോടെ പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തമിഴ്നാട്ടില്‍ തീയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. ഇതോടെ കാണികളുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കി.
Read Also : പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, പുതിയ പദ്ധതിയുമായി നോര്‍ക്ക റൂട്ട്സ് , വിശദാംശങ്ങള്‍ പുറത്തുവിട്ടു
പൊങ്കല്‍ റിലീസ് ചിത്രങ്ങള്‍ എത്തുന്ന തിയറ്ററുകളില്‍ നിയന്ത്രണം ഒഴിവാക്കണമെന്ന് തമിഴ്താരം വിജയ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. നടന് ചിലമ്പസനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ തീയേറ്ററുകളിന്മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയത്. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും.
Post Your Comments