എറണാകുളം : ഒരു നേരത്തെ ഭക്ഷണത്തിന് യാചിച്ച് ഐ.എ. എസ്സിന് പഠിക്കുന്ന പെണ്‍കുട്ടിയും കുടുംബവും. ഐഎഎസ് കോച്ചിങ്ങിന് എറണാകുളം കലൂരില്‍ പഠിക്കുന്ന ശ്യാമിലിയും കുടുംബവുമാണ് ഈ ദുരവസ്ഥ നേരിടുന്നത്. വിളിക്കാത്ത കല്യാണങ്ങളില്‍ ഓഡിറ്റോറിയത്തില്‍ പോയി ബാക്കി വരുന്ന ഭക്ഷണങ്ങള്‍ വാങ്ങിയും ഹോട്ടലുകളില്‍ മിച്ചം വരുന്ന സാധനങ്ങള്‍ വാങ്ങി പാകം ചെയ്താണ് ഈ കുടുംബം ഇപ്പോൾ വിശപ്പടക്കുന്നത്.
അനിയത്തിയുടെ ആത്മഹത്യയ്ക്ക് ശേഷമാണ് ശ്യാമിലിയുടെ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്. ആത്മഹത്യയ്ക്ക് ശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതിനെതിരെ ശ്യാമിലിയുടെ പിതാവ് നടത്തിയ സമരം മൂലം അദ്ദേഹത്തിന് ജോലി പോലും നഷ്ടപ്പെട്ടു.
എന്നാൽ ഇപ്പോള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സും പത്തു ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ തന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണ് എന്നാണ് ശ്യാമിലി പറയുന്നത്. ഐഎഎസ് പഠനത്തിന് സഹായിക്കുന്നത് തന്റെ അധ്യാപകര്‍ ആണെന്നും ഭക്ഷണം വാങ്ങി തരുന്നതും ഇവര്‍ ആണെന്നും ശ്യാമിലി പറയുന്നു.
വർഷങ്ങളായി കൊല്ലത്ത് എന്‍ജിഓ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ ഷാജിയുടെ കുടുംബത്തിന്റെ ദുരവസ്ഥ അധികാരികള്‍ പോലും കാണുന്നില്ല. സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ഷാജിക്ക് ത്വക്ക് രോഗമുള്ളതിനാല്‍ എവിടെയും ജോലി കിട്ടുന്നില്ല. കോവിഡ് ആയതിനാല്‍ വീട്ടുജോലിക്ക് പോലും ഭാര്യക്ക് പോകാന്‍ കഴിയുന്നില്ല. തന്റെ മകളെ കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ പറയുന്നു. അഞ്ചു മക്കളില്‍ ഒരാളാണ് മരണമടഞ്ഞ പെണ്‍കുട്ടി.
ഫോട്ടോ കടപ്പാട് : ഭാരത് വിഷന്‍
Post Your Comments