വാഷിംഗ്ടൺ: കാപിറ്റോൾ അതിക്രമത്തിൻ്റെ കാരണക്കാരൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡമോക്രാറ്റുകൾ. 180 പേരുടെ പിന്തുണ നീക്കത്തിനു പിന്നിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധിയായ ടെഡ് ലിയു ഈ നീക്കം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ലിയുവിനു പുറമേ റോഡ് ഐലൻഡിൽനിന്നുള്ള ഡേവിഡ് സിസിലിൻ, മേരിലാൻഡിലെ ജേമി റാസ്കിൻ എന്നിവരും കാപിറ്റോളിലെ കലാപത്തിൽ ട്രംപിനെതിരെ നടപടി ആവശ്യപ്പെട്ട് ആർട്ടിക്കിൾ ഓഫ് ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നുണ്ട്.
ജനുവരി 11ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സിൽ ഡമോക്രാറ്റുകൾ ട്രംപിനെതിരായ ഇംപീച്ച്മെൻ്റ് നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Post Your Comments