KeralaLatest NewsNews

നിയമസഭാ അങ്കത്തിനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി ലിസ്റ്റിൽ സിനിമാതാരങ്ങൾ മുതൽ മറ്റ് പാർട്ടി നേതാക്കൾ വരെ

കോൺഗ്രസിൽനിന്നുള്ള പ്രമുഖ നേതാവിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ സജീവമാണ് എന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്

കോഴിക്കോട് : 2021 ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ 5 സീറ്റിൽ വിജയം ലക്ഷ്യമിട്ട് ബിജെപി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 25000 ലേറേ വോട്ട് നേടിയ 5 മണ്ഡലങ്ങളാണ് നല്ല പോരാട്ടം കാഴ്ച്ചവെച്ചാൽ പിടിച്ചെടുക്കാം എന്ന് ബിജെപി വിലയിരുത്തുന്നത്. ഇത് പ്രകാരമുള്ള അനൗദ്യോഗിക ലിസ്റ്റിൽ സംസ്ഥാന നേതാക്കളും സിനിമാ, കായിക താരങ്ങളുമെല്ലാം ആലോചനയിലുണ്ട്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള മൂന്നു നേതാക്കളെയെങ്കിലും ഒപ്പം നിർത്തി ജില്ലയിൽ മികച്ച പോരാട്ടം കാഴ്ച്ചവെക്കാം എന്ന കണക്കു കൂട്ടലിലാണ് ബിജെപി നേതൃത്വം.

Also related: റാന്നി ‌സി.പി.എമ്മിന് കിട്ടിയത് ബി.ജെ.പി കാരണം; നാണക്കേട്, ഇടഞ്ഞ് സി.പി.ഐ

കോഴിക്കോട് കോർപ്പറേഷനിലേക്ക് വിജയിച്ച കൗൺസിലർമാരെയും ബിജെപി പരിഗണിക്കുന്നതോടൊപ്പം കോൺഗ്രസിൽനിന്നുള്ള പ്രമുഖ നേതാവിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ സജീവമാണ് എന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. ഒന്നോ രണ്ടോ സീറ്റുകളിൽ ചലച്ചിത്ര താരങ്ങളും മത്സരിക്കാനുള്ള സാധ്യതയും കോഴിക്കോട് തെളിയുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Also related: കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ‘ഹല്‍വാ സെറിമണി’ : അതീവ രഹസ്യമായി അണിയറയിലെ ഒരുക്കങ്ങള്‍

ശബരിമല സമരത്തിൽ ആർഎസ്എസിന്റെ മുഖമായിനിന്ന വൽസൻ തില്ലങ്കേരിയെ എലത്തൂരിലും കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്ന് ജില്ലയിലെ നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട് . എന്നാൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എംടി രമേശ് മത്സരിക്കാനാണ് സാധ്യതയെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ ബിജെപി നേതാക്കൾ നൽകുന്ന സൂചന.എലത്തൂർ മണ്ഡലത്തിൽ വത്സൻ തിലങ്കേരിക്കു പുറമെ വിവി രാജൻ, ടിപി ജയചന്ദ്രൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

Also related: ഉത്ര വധക്കേസിൽ മുഖ്യപ്രതി സൂരജിനെതിരെ വീണ്ടും കോടതിയിൽ മൊഴി

ബേപ്പൂരിൽ സംസ്ഥാന സെക്രട്ടറി കെപി പ്രകാശ് ബാബു, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സിആർ  പ്രഫുൽകൃഷ്ണൻ എന്നിവരിൽ ഒരാൾ വരാനാണ് സാധ്യത. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പ്രഫുൽകൃഷ്ണൻ, പി രഘുനാഥ്, ടിവി ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരന സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലടക്കം നേട്ടമുണ്ടാക്കാനായ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും ആ നേട്ടം മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ രംഗത്തിറക്കുക വഴി ആവർത്തിക്കാം എന്ന കണക്കുകൂട്ടലിലാണ്  നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button