കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥിയെ ആയിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമാണ് കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം. എന്നാൽ ഈ വിജയത്തെ ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക്. കെ ബാബു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃപ്പൂണിത്തുറ മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിക്കുന്നു. കൂടാതെ സീല്‍ പതിപ്പിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് 1700 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാത്തതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സിപിഎം തീരുമാനം.
കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് വിധിക്കെതിരെ ഈയാഴ്ച തന്നെ കോടതിയെ സമീപിക്കും. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതിന് തെളിവായി ബോര്‍ഡുകളും കെ ബാബുവിന്റെ പ്രസംഗവും സഹിതമായിരിക്കും സിപിഎം പരാതി നൽകുക.
Post Your Comments