തിരുവനന്തപുരം: ഇടതുസർക്കാരിൻ്റെ വിവാദമായ പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്യാൻ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ച ലയ രാജേഷിൻ്റെ പേരിൽ വ്യാജപോസ്റ്റ് ഉണ്ടാക്കി ഇത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച് സൈബർ സഖാക്കൾ. തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇന്നേ ദിവസം തന്നെ ഇത്തരമൊരു വ്യാജ പ്രചാരണം ഇടത് അനുകൂലികൾ നടത്തുന്നതെന്ന് വിമർശനം.
സമൂഹമാധ്യമങ്ങളില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ലയ രാജേഷിന്‍റെ പേരില്‍ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പ്രതികരണവുമായി ലയ രംഗത്തെത്തി. പോസ്റ്റുകൾ വ്യാജമാണെന്ന് പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് നേതൃത്വം നല്‍കിയ ലയ രാജേഷ് പറഞ്ഞു.
Also Read:തളിപ്പറമ്പിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്, കെ സുധാകരനെതിരെ എംവി ഗോവിന്ദൻ
ഈ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ താന്‍ അനുകൂലിച്ച് സംസാരിക്കുകയോ ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്നോ പറഞ്ഞിട്ടില്ലെന്നും ലയ വ്യക്തമാക്കി. തന്‍റെ പേരില്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി വ്യാജപ്രചാരണം നടത്തുകയാണെന്ന് ലയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
Post Your Comments