Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNewsIndia

നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തിന്റെ വിജയം കൂട്ടായ്മയുടേത്; പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ ശ്രമമെന്ന് സിപിഎം

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാദ്ധ്യമ ശ്രമം നടക്കുവെന്ന് സിപിഎം. സിപിഎമ്മിന്റെ ഡൽഹിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് പരാമർശം.

Read Also: ഇടവമാസ പൂജ; ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകില്ല

കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണെന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിന്റെ വിജയമായി മാറ്റാൻ ശ്രമിക്കുന്നു.

പിണറായി വിജയൻ ഭരണത്തിൽ മികച്ച മാതൃക കാട്ടി എന്നതിൽ സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിന്റെ പാത പിന്തുടരുമെന്നാണ് പാർട്ടിയുടെ സന്ദേശം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

Read Also: ആദരാഞ്​ജലി അര്‍പ്പിച്ച് സഖാക്കൾ; സിപിഎമ്മുകാരെ ചിന്തിപ്പിക്കുന്നത്​ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ഷിബു ബേബി ജോണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button