Latest NewsKeralaNews

ശരണം വിളിച്ച പ്രധാനമന്ത്രിയെ അപമാനിച്ചവർ ഇപ്പോൾ ശരണം വിളിയുടെ തിരക്കിൽ; വോട്ടിനായി കൈകൂപ്പി അയ്യപ്പനെ വാഴ്ത്തി നേതാക്കൾ

ഈ തെരഞ്ഞെടുപ്പിൽ അയ്യപ്പനാണ് ശരിക്കും താരം.

ഈ തെരഞ്ഞെടുപ്പിൽ അയ്യപ്പനാണ് ശരിക്കും താരം. ശബരിമലയും അയ്യപ്പനും നിറഞ്ഞു നിന്ന പോളിംഗ് ദിനമാണ് കടന്നു പോയത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോട് കൂടിയാണ് ഇടതും വലതും ‘അയ്യപ്പനെ’ പോളിംഗ് ദിനത്തിൽ കൂട്ടുപിടിച്ചത്.

ആചാരലംഘനത്തിന് കൂട്ടുനിന്നവർ വോട്ടിനായി കാലുമാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളക്കര കണ്ടത്. അയ്യപ്പൻ മാത്രമല്ല എല്ലാ ദേവഗണങ്ങളും എൽ ഡി എഫിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ദേവഗണങ്ങൾ കോൺഗ്രസിനൊപ്പമാണെന്നും എൽ ഡി എഫിനൊപ്പം അസുരഗണങ്ങളാണുള്ളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Also Read:ലീ​ഗ് പ്രവര്‍ത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതം: പി.കെ കുഞ്ഞാലിക്കുട്ടി

തങ്ങളുടെ വോട്ട് ഉറപ്പിക്കാൻ ഏതറ്റം വരെയും പോവാൻ മുന്നണി നേതാക്കൾ തയ്യാറായി കഴിഞ്ഞു എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്. സർക്കാരിന് അയ്യപ്പകോപമുണ്ടാകുമെന്ന് വരെ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയിൽ യു ടേൺ എടുത്തത് ജനങ്ങളെ ഭയന്ന് ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോപിച്ചു. അയ്യപ്പനെയും ശബരിമലയെയും പോളിംഗ് ദിനത്തിൽ തന്നെ ഒരു ആയുധമാക്കാനാണ് ഇടത് വലത് നേതാക്കൾ ശ്രമിച്ചത്. ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നു എങ്കിൽ ഇടത് മുന്നണിക്ക് ചെയ്തേനെ എന്ന കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയാണ് കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തി ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാൻ ശ്രമിച്ചവരാണ് ഇപ്പോ ശരണം വിളിയുടെ തിരക്കിൽ ആണെന്നതാണ് ആശ്ചര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button