Latest NewsIndiaNews

കർഷക സമരം; പ്രതിദിനം 3,500 കോടിയുടെ നഷ്ടം, പ്രതിഷേധക്കാരെ കൂടെ നിർത്തിയത് പണം നൽകി പ്രലോഭിപ്പിച്ച്?

കർഷകര സമരത്തിന് സൗകര്യങ്ങളൊരുക്കുന്നത് ആര്?

കേന്ദ്ര സർക്കാരിനെതിരെ സംഘടിതമായി പ്രതിഷേധിക്കുകയാണ് കർഷകർ. കാർഷിക നിമയം പിൻവലിക്കണമെന്ന ആവശ്യമായി കർഷകർ നടത്തിവരുന്ന സമരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയില്‍ എല്ലായിടത്തും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാമെന്ന നിയമത്തിനെതിരെയാണ് കർഷകർ ഈ സമരം നടത്തുന്നത്.

നിലവിലെ പ്രതിഷേധം മൂലം ദിനംപ്രതി 3,500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സൈന്യത്തിനാവശ്യമായ പല സാധനങ്ങളും കൈമാറ്റം ചെയ്യുന്നതിൽ തടസം ഉണ്ടാകുന്നു. പ്രതിഷേധകകരുടെ നേതാക്കൾ എല്ലാവൗം ധനികരാണ്. രാഷ്ട്രീയമായി നല്ല സ്വാധീനമുള്ളവരുമാണ്. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കായി നിരവധി സൗകര്യങ്ങളാണ് ഇക്കൂട്ടർ ഒരുക്കി നൽകിയിരിക്കുന്നത്.

Also Read: അടൂരിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

കഴിഞ്ഞ ദിവസം ഡൽഹി അതിർത്തിയിൽ കർഷകർ പാർപ്പിടം നിർമ്മിച്ചിരുന്നു. കല്ലും ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നിരവധിയാളുകളാണ് പാർപ്പിടം നിർമ്മിച്ചത്. നൂറ് കണക്കിന് ടെന്റുകളും നിരവധി കടകളും ഇവയ്ക്കിടയിലുണ്ട്. പ്രതിഷേധക്കാർക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചില സംഘടനകളും കമ്പനികളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. പ്രതിഷേധത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നതായാണ് സൂചന.

എൽഇഡി സ്റ്റേജുകളും വിനോദ പരിപാടികളും ദന്ത പരിശോധന ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളും പ്രതിഷേധക്കാർക്കായി സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ, ജിംനേഷ്യങ്ങളും മസാജ് പാർലറുകളും ലൈബ്രറികളും ഉൾപ്പെടെ ഇവർക്കായി തയ്യാറാക്കിയിരുന്നു. ഇത്തരം നിരവധി അനധികൃത നിർമ്മാണങ്ങളാണ് ദേശീയപാത കൈയ്യേറി പ്രതിഷേധക്കാർ സജ്ജീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button