
അടൂർ: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അടഞ്ഞു കിടന്ന കടയുടെ മുൻപിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് 5ന് അടൂർ–തട്ട–പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തായിരുന്നു സംഭവം. ജീപ്പിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എ. വിദ്യാധരനും ഡ്രൈവർ ബെന്നി തോമസും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എതിരെ മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് കടയ്ക്കു മുൻപിലേക്കു മറിയുകയായിരുന്നു. തിരുവനന്തപുരത്ത് കോടതിയിൽ പോയിട്ട് തിരികെ പത്തനംതിട്ടയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
Post Your Comments