ന്യൂഡൽഹി : കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍. വെള്ളിയാഴ്ചയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുക. ഇത് രണ്ടാം തവണയാണ് രാജ്യത്ത് കൊവിഡ് ഡ്രൈ റണ്‍ നടത്തുന്നത്. ഇക്കുറി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ നാളെ ദില്ലിയില്‍ ഉന്നതതല യോഗം ചേരും.
Read Also : പക്ഷിപ്പനി : പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്
വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിച്ച് പത്ത് ദിവസത്തിനുളളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുളളത്. നിലവില്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിക്കായി വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Post Your Comments