പാലക്കാട്: വാളയാര്‍ കേസ് സിബി ഐ അന്വേഷിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് അന്വേഷണത്തെ അട്ടിമറിച്ച് യഥാർത്ഥ പ്രതികളെ രക്ഷപെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കി.
Also related: അയ്യപ്പൻ രക്ഷപ്പെടുമോ? സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് കസ്റ്റംസിന് കത്ത്
ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി റദ്ദാക്കുകയും പ്രതികളോട് വിചാരണക്കോടതി മുമ്പാകെ ജനുവരി 20 ഹാജരാകാനും ഉത്തരവിട്ടിരുന്നു.ഇതിൻ്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയുടെ അമ്മയും സമരസമിതിയും സിബിഐ നേതൃത്വത്തിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Also related : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസും
ഇപ്പോഴുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനര്‍വിചാരണ നടത്തിയാല്‍ പ്രതികള്‍ രക്ഷപെടും. അതിനാല്‍ പുനരന്വേഷണം തന്നെയാണ് നീതി ഉറപ്പാക്കാൻ വേണ്ടത് എന്നും വാളയാര്‍ നീതിസമര സമിതി ആവശ്യപ്പെട്ടു. നാല് പ്രതികളില്‍ ഒരാളായ പ്രദീപ്കുമാര്‍ ആത്മഹത്യയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മരിച്ചു. വലിയ മധു, ചെറിയ മധു, ഷിബു എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍.
Post Your Comments