Latest NewsIndiaNewsInternational

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐഎസ്‌ഐ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

ശ്രീനഗർ : ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ആക്രമിക്കാൻ പാക് ചാരസംഘടനയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) പദ്ധതിയിടുന്നതായി റിപ്പോർട്ട് . ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി.

Read Also : കൊല്ലത്തെ ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ വിവാദത്തില്‍

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐഎസ്‌ഐ ആക്രമണത്തിന് പദ്ധതിയിട്ട വിവരം ഇന്റലിജൻസ് ഏജൻസികളാണ് അറിയിച്ചത്. നുഴഞ്ഞു കയറാനായി ജമ്മു മേഖലയ്ക്ക് അപ്പുറത്ത് 120 ഓളം ഭീകരർ തമ്പടിച്ചിട്ടുണ്ട്. ഇവരെ അതിർത്തി കടത്താനാണ് ഐഎസ്‌ഐയുടെ ശ്രമം. ഇവർക്കാവശ്യമുള്ള ജിപിഎസ്, നാവിഗേഷൻ സംവിധാനങ്ങളും, തണുപ്പിൽ നിന്നും രക്ഷ നേടുന്നതിനായുള്ള വസ്ത്രങ്ങളും നൽകുന്നുണ്ടെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button