മുണ്ടിയെരുമ: പാമ്പാടുംപാറ വില്ലേജ് ഓഫിസ് വളപ്പിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയ നിലയിൽ. 2 ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച രാവിലെ ഓഫിസിലെത്തിയപ്പോഴാണു ചന്ദന മരം മുറിച്ചത് കണ്ടതെന്ന് വില്ലേജ് ഓഫിസർ പി.എസ്. ധന്യമോൾ പറഞ്ഞു. 27.5 ഇഞ്ച് വലുപ്പമുള്ള മരമാണു നഷ്ടപ്പെട്ടത്.
സംഭവത്തിൽ വനം വകുപ്പിനും പൊലീസിനും ഉടുമ്പൻചോല തഹസിൽദാർക്കും പരാതി നൽകിയാതായി വില്ലേജ് ഓഫീസർ അറിയിച്ചു. വനം വകുപ്പ് കല്ലാർ ഡിവിഷൻ ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു.
Post Your Comments