Latest NewsIndiaNews

മമതയ്ക്ക് വീണ്ടും തിരിച്ചടി ; മന്ത്രിസഭയില്‍ നിന്ന് ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു

അതേസമയം ശുക്ല എംഎല്‍എയായി തുടരും

കൊല്‍ക്കത്ത : ബംഗാള്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചു. അതേസമയം ശുക്ല എംഎല്‍എയായി തുടരും. രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സുവേന്ദു അധികാരിയുള്‍പ്പെടെ ചില പ്രമുഖര്‍ ടിഎംസി വിട്ടത് അടുത്തിടെയായിരുന്നു. തുടര്‍ന്ന് അവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയെന്ന് ലക്ഷ്യമിട്ട് വളരെ തന്ത്രപൂര്‍വ്വമായ നീക്കങ്ങളാണ് ബിജെപി ബംഗാളില്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button