കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവർ ഉൾപ്പെട 20 പേർക്കെതിരെ എൻഐഎ. ആദ്യ കുറ്റപത്രം സമർപ്പിച്ചു. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായർ കുറ്റപത്രത്തിൽ മാപ്പുസാക്ഷിയായി.സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുൻപാണ് എൻഐഎ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Also related: വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സ്വപ്ന സുരേഷ്, സരിത്ത്, കെടി റമീസ് തുടങ്ങി മുപ്പത്തഞ്ചോളം പേരാണ് കേസിൽ നിലവിൽ പ്രതികൾ. ഇവരിൽ 21 പേരെ എൻ ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്. 7 ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. സ്വർണക്കടത്തിന് പണം നൽകിയവർ അടക്കമുളള 12 പേർക്ക് കേസിൽ ജാമ്യം കോടതി ജാമ്യം അനുവദിച്ചു പുറത്താണുള്ളത്.
Also related: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം
കേസിൽ യു.എ.പി.എ. നിലനിൽക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്.ഇവർക്കെതിരെ യുഎപിഎ 16,17,18 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയ സന്ദീപ് നായരെ കുറ്റപത്രത്തിൽ മാപ്പ്സാക്ഷിയാക്കി. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments