KeralaLatest NewsNews

കള്ളപ്പണം വെളുപ്പിക്കൽ ‍ : ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.

Read Also : സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി ബീനീഷ്​നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ചാണ്​ ഇ.ഡി അന്വേഷണം തുടങ്ങിയത്​. ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button