KeralaLatest NewsNews

സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

കൊച്ചി : സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. നിര്‍മ്മാതാക്കളും വിതരണക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച്‌ വ്യക്തതയില്ലെന്ന് തിയറ്ററുടമകളും സമ്മതിച്ചു. തര്‍ക്കം പരിഹരിക്കുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ ഫിലിം ചേംബറില്‍ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും എന്ന് പ്രദര്‍ശനം തുടങ്ങാന്‍ കഴിയുമെന്ന് ഫിയോക് ഉള്‍പ്പെടെയുള്ള തിയറ്റര്‍ സംഘടനകള്‍ക്കൊന്നും വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമേ തിയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂ. സിനിമകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയാറാണെന്നും തിയറ്ററുടമകള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button