സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ജനുവരി 7 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ കാത്തിരിക്കുന്നത് കുറേ റെക്കോഡുകളാണ്.
സിഡ്നിയിൽ ടീം ഇന്ത്യ ജയിച്ചാൽ നായകനായ ആദ്യ നാലു ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റൻ എന്ന നേട്ടം.തുടർച്ചയായ നാലു ടെസ്റ്റുകളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ എന്ന റെക്കോഡ് എം.എസ് ധോണിയുടെ പേരിലാണ്.
ഇന്ത്യൻ ക്യാപ്റ്റനായി 100 ശതമാനം വിജയമുള്ള നായകൻ എന്ന സ്ഥാനം നിലനിർത്താൻ കഴിയും. ക്യാപ്റ്റനായ മൂന്ന് മത്സരത്തിലും വിജയിക്കാൻ
203 റൺസ് കൂടി നേടാനായാൽ ഓസ്ട്രേലിയൻ മണ്ണിൽ 1000 റൺസ് തികയ്ക്കാനും രഹാനെയ്ക്കാകും. ഒപ്പം വിദേശത്ത് 3000 ടെസ്റ്റ് റൺസെന്ന നേട്ടവും രഹാന യെ കാത്തിരുപ്പുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 40 മത്സരങ്ങളിൽ നിന്ന് 45.88 ശരാശരിയിൽ 2891 റൺസ് രഹാനെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments